Connect with us

Kerala

അമ്മമാരുടെ കൂട്ടായ്മയെന്ന രീതിയിലാണ് പരിപാടിയില്‍ പങ്കെടുത്തത്; ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മേയര്‍ ബീനാ ഫിലിപ്പ്

ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു

Published

|

Last Updated

കോഴിക്കോട്  | ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത് വിവാദത്തിലായ മേയര്‍ ബീനാ ഫിലിപ്പ് വിശദീകരണവുമായി രംഗത്ത്. അമ്മമാരുടെ കൂട്ടായ്മയെന്ന രീതിയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് പറഞ്ഞ മേയര്‍ പരിപാടിക്ക് പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതില്‍ ഏറെ ദുഖമുണ്ടെന്നും മേയര്‍ വിശദീകരിക്കുന്നു.

കോഴിക്കോട് സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശവുമാണ് വിവാദത്തിലായത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മേയറുടെ പരാമര്‍ശം. ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ വരെ നടത്തി പ്രതിരോധിക്കുമ്പോഴാണ് മേയര്‍ ആര്‍ എസ് എസ് പോഷക സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്.

---- facebook comment plugin here -----

Latest