Connect with us

Kerala

തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു ; സംസ്ഥാനത്ത് ആകെ 194 സ്ഥാനാര്‍ഥികള്‍

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ കോട്ടയത്തും ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലുമാണ്

Published

|

Last Updated

തിരുവനന്തപുരം | നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരം കഴിഞ്ഞതോടെ സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ ചിത്രം തെളിഞ്ഞു. 194 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ കോട്ടയത്തും ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലുമാണ്. കോട്ടയത്ത് പതിനാലു പേരും ആലത്തൂരില്‍ അഞ്ചു പേരുമാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികള്‍ ഉള്ളത് വടകരയിലാണ്. വടകരയില്‍ നാല് വനിതാ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. പത്ത് സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ. ശൈലജയ്ക്ക് ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി എന്നിങ്ങനെ മൂന്ന് അപര സ്ഥാനാര്‍ഥികളുണ്ട്. ഷാഫി, ഷാഫി ടിപി എന്നിങ്ങനെ രണ്ട് അപരന്മാരാണ് ഷാഫി പറമ്പിലിനുള്ളത്. സിറ്റിങ് എംപി കെ. മുരളീധരന്റെ പേരുള്ള ഒരു സ്ഥാനാര്‍ഥിയും വടകരയില്‍ മത്സരിക്കുന്നുണ്ട്.

 

Latest