Kerala
അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയല്‍ ലൈബ്രറിക്ക് എട്ടു സെന്റ് ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം
കെ- സ്‌പെയ്സിന്റെ നിര്‍ദ്ദിഷ്ട സംരംഭമായ എയ്‌റോസ്‌പെയിസ് കണ്‍ട്രോള്‍ സിസ്റ്റം സെന്റര്‍ സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കും
തിരുവനന്തപുരം | അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന് വഞ്ചിയൂര്‍ വില്ലേജില്‍ എട്ടു സെന്റ് ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം. നിര്‍മ്മാണം കിഫ്ബി പ്രവൃത്തിയായി നടപ്പാക്കും.
കെ- സ്‌പെയ്സിന്റെ നിര്‍ദ്ദിഷ്ട സംരംഭമായ എയ്‌റോസ്‌പെയിസ് കണ്‍ട്രോള്‍ സിസ്റ്റം സെന്റര്‍ സ്ഥാപിക്കുന്നതിനായി കിഫ്ബിയുടെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ നിന്ന് അനുവദിച്ച 600 കോടി രൂപ ചെലവഴിച്ച് വേളി/തുമ്പയില്‍ വി എസ് എ സി ക്യാമ്പസിനോട് ചേര്‍ന്നുള്ള 60 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും അനുമതി നല്‍കി.
---- facebook comment plugin here -----


