Connect with us

National

യു പി, ഗുജറാത്ത് ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരെ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി |  വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിര്‍ദേശം. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സ്ഥലമാറ്റം എന്നത് ശ്രദ്ധേയമാണ്.തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂര്‍ത്തീകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം.

സെക്രട്ടറിമാര്‍ക്ക് പുറമെ പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഹിമാചല്‍പ്രദേശിലെയും മിസോറാമിലെയും ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കി. മിസോറാം, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറിമാരെയാണ് മാറ്റിയത്. മഹാരാഷ്ട്ര ബിഎംസിയിലെ മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിങ് ചാഹലിനെയും അഡീഷണല്‍ കമ്മീഷര്‍മാരെയും ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും നീക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയോ സ്വന്തം ജില്ലയില്‍ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും കമ്മിഷന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്

 

 

---- facebook comment plugin here -----

Latest