Connect with us

Kerala

ധനികരെ മാത്രമല്ല, സാധാരണക്കാരെയും കണ്ടുകൊണ്ടുള്ള വികസനമാണ് നാടിനാവശ്യം: എസ് എസ് എഫ്

വികസനത്തിന്റെ പേരില്‍ ചേരിപ്രദേശങ്ങളിലും മറ്റും താമസിക്കുന്ന സാധാരണക്കാരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കുടിയൊഴിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

Published

|

Last Updated

റാഞ്ചി (ഝാര്‍ഖണ്ഡ്) | കോടീശ്വരന്‍മാരായ ധനികരെ മാത്രമല്ല, പട്ടിണിപ്പാവങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെയും കണ്ടുകൊണ്ടുള്ള വികസനമാണ് നാട്ടില്‍ നടക്കേണ്ടതെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി. ദേശീയ കമ്മിറ്റി നടത്തുന്ന സംവിധാന്‍ യാത്രക്ക് ഝാര്‍ഖണ്ഡിലെ ബോഖാറോയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ പേരില്‍ ചേരിപ്രദേശങ്ങളിലും മറ്റും താമസിക്കുന്ന സാധാരണക്കാരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കുടിയൊഴിപ്പിക്കുന്നതും, അവരുടെ പുനരധിവാസത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കാത്തതും പ്രതിഷേധാര്‍ഹമാണ്. അതോടൊപ്പം, രാജ്യത്തിന്റെ ഖജനാവ് കാലിയായിക്കിടക്കുന്ന സാഹചര്യത്തിലും കോടീശ്വരന്‍മാരില്‍ നിന്ന് ലഭിക്കാനുള്ള കടങ്ങള്‍ എഴുതിത്തള്ളുന്ന പ്രവണത മറുവശത്ത് ഉയരുന്നതും അവസാനിപ്പിക്കണമെന്ന് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി ആവശ്യപ്പെട്ടു.

ബോഖാറോയില്‍ നടന്ന സ്വീകരണ സമ്മേളനം മുഫ്തി ശഹാബുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫറൂഖ് നഈമി അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ധീന്‍ നൂറാനി തുടങ്ങിയവര്‍ പ്രസംഗിച്ച ചടങ്ങില്‍ പെണ്‍കുട്ടികള്‍ക്കായി തയ്യാര്‍ ചെയ്ത ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിന്റെ ഉദ്ഘാടനവും നടന്നു.

 

 

Latest