Kerala
അടിമാലിയില്‍ വീടിന് തീപ്പിടിച്ച് നാല് പേര്‍ വെന്ത്മരിച്ചു
മരണപ്പെട്ടവരില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

അടിമാലി | കൊമ്പിടിഞ്ഞാലില്‍ വീടിന് തീപ്പിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവര്‍ താമസിച്ച വീടിനാണ് തിപിടിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് വിവരം. ഒറ്റപ്പെട്ട സ്ഥലത്താണ് വീട്. അടുത്ത് മറ്റൊരു വീട് ഉണ്ടെങ്കിലും സംഭവ സമയം ആരും ഇല്ലായിരുന്നു. ഇവര്‍ ശനിയാഴ്ച രാത്രിയോടെ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്
മരണപ്പെട്ടവരില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര കത്തി ചാമ്പലായ നിലയിലാണ്. വെള്ളത്തൂവല്‍ പോലീസും അടിമാലി ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.
---- facebook comment plugin here -----