Kerala
സര്‍ക്കാറിന് പെട്ടെന്ന് നിലപാടെടുക്കാന്‍ കഴിയില്ല; വി ഡി സതീശന്റെ വര്‍ത്തമാനം മോഹകസേര കണ്ട്: മന്ത്രി പി രാജീവ്
ഇന്‍സ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്
കൊച്ചി | ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് പെട്ടന്ന് നിലപാടെടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്. സുപ്രീം കോടതിയില്‍ ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നിലപാട് അല്ല കോടതി പുനഃപരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്‍സ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്റെ വര്‍ത്തമാനം മോഹകസേര കണ്ടാണെന്നും രാജീവ് പരിഹസിച്ചു.
ആഗോള അയ്യപ്പ സംഗമം ഓഡിറ്റര്‍ സാധാരണ നിലയില്‍ സ്വീകരിക്കേണ്ട രീതിയിലല്ല കൈകാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും മന്ത്രി രാജീവ് പറഞ്ഞു.
---- facebook comment plugin here -----




