Connect with us

Kerala

വിഴിഞ്ഞത്തെ മാരിടൈം ഹബ്ബാക്കി മാറ്റും; കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് ചുമതല

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് പദ്ധതി

Published

|

Last Updated

തിരുവനന്തപുരം |  ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാന്‍ കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വത്തെ മറികടക്കാനാണ് പുതിയൊരു മാരിടൈം ഹബ്ബ് സ്ഥാപിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് പദ്ധതി

സിങ്കപ്പൂര്‍, ദുബൈ തുറമുഖങ്ങള്‍ക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി.ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംസ്ഥാന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ‘വിസിലു’മായി (വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ്) പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

രാജ്യത്ത് തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച മാരിടൈം അമൃത്കാല്‍ വിഷന്‍ 2047-ന്റെ ഭാഗമായാണ് പദ്ധതി വരുന്നത്. നിലവിലുള്ള ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിനെ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബ് ആക്കുകയാണ് ലക്ഷ്യം.

വിഴിഞ്ഞം രണ്ടാംഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ബെര്‍ത്തിന്റെ നീളം രണ്ട് കിലോമീറ്ററാകും. ആഗോളതലത്തില്‍ മികവ് വേണമെങ്കില്‍ കുറഞ്ഞത് അഞ്ച് കിലോമീറ്റര്‍ വേണം. ബെര്‍ത്ത് നിര്‍മിക്കാന്‍ സ്വകാര്യസംരംഭകര്‍ വരുമെന്നാണ് വിലയിരുത്തല്‍. ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും കടന്നുപോകുന്നത് വിഴിഞ്ഞത്തിന് സമീപത്തുകൂടെയാണ്.ഇതുവഴി പോകുന്ന കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാവുന്ന ബങ്കറിങ് സംവിധാനവും ആരംഭിക്കണം. വമ്പന്‍ തുറമുഖങ്ങളുടെ മാതൃകയില്‍ ഫ്രീ ട്രേഡ് ഉള്‍പ്പെടെ സാധ്യമാക്കണം. പ്രതിരോധസേനകളുടെ സാന്നിധ്യവും ഉറപ്പാക്കണം. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പിന് പുറമേ നിക്ഷേപതാത്പര്യമുള്ള സ്വകാര്യമേഖലയിലുള്ളവര്‍ക്കും അവസരമൊരുക്കും.

Latest