Kerala
എറണാകുളത്ത് മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധന; എംഡിഎംഎയും നൈട്രാസെപാം ഗുളികകളുമായി യുവാവ് പിടിയില്‍
159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎ എന്നിവയാണ് ഇയാളില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തത്
കൊച്ചി | എറണാകുളത്തെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും നൈട്രാസെപാം ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ നാസര്‍ (33) ആണ് അറസ്റ്റിലായത്.159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎ എന്നിവയാണ് ഇയാളില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്
എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലിംകുമാര്‍ ദാസിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സേതുലക്ഷ്മി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.എച്ച്. ഷിഹാബുദ്ദീന്‍., പി ജെ ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സൈദ് വി എം, ബൈജു എം എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.







