Connect with us

National

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് തുടരും; കര്‍താര്‍പുര്‍ ഇടനാഴി തല്‍ക്കാലം തുറക്കില്ലെന്നും ഇന്ത്യ

പാക്കിസ്ഥാന്റെ സമീപനം ഇന്ത്യ നിരീക്ഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യക്കും പാകിസ്താന്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നെങ്കിലും സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ചത് തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍.കര്‍താര്‍പുര്‍ ഇടനാഴി തല്‍ക്കാലം തുറക്കില്ല. ഭീകരതയ്‌ക്കെതിരെ ഉറച്ചനിലപാടാണുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാകിസ്താന്റെ സമീപനം ഇന്ത്യ നിരീക്ഷിക്കും.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ചത് പാക്കിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.

ഇന്ത്യക്കും പാകിസ്താന്‍നുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നു. സൈനിക നീക്കങ്ങളെല്ലാം അവസാനിപ്പിച്ചതായും വിക്രം മിസ്രി അറിയിച്ചു.

 

Latest