local body election 2025
പിതാക്കളുടെ തട്ടകത്തിൽ മക്കളുടെ അങ്കം മുറുകുന്നു
1988ൽ രാങ്ങാട്ടൂർ ഉൾപ്പെടുന്ന ഏഴാം വാർഡായ മാണിയംകാട് വാർഡിൽ ജനവിധി തേടിയത് പാമ്പലത്ത് യാഹുട്ടിയും കെ കെ ബീരാനുമായിരുന്നു.
കുറ്റിപ്പുറം | കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ 24-ാം വാർഡായ രാങ്ങാട്ടൂരിൽ പിതാക്കൾ മത്സരിച്ചിടത്ത് മക്കളുടെ മത്സരം പ്രവചനാതീതം. 1988ൽ രാങ്ങാട്ടൂർ ഉൾപ്പെടുന്ന ഏഴാം വാർഡായ മാണിയംകാട് വാർഡിൽ ജനവിധി തേടിയത് പാമ്പലത്ത് യാഹുട്ടിയും കെ കെ ബീരാനുമായിരുന്നു.
ഇടത് സ്ഥാനാർഥി ബീരാനായിയുന്നു അന്നത്തെ വിജയം. യാഹുട്ടിയുടെ മകൻ പാമ്പലത്ത് റഷീദാണ് ഇത്തവണ ഇടതുപക്ഷ സ്ഥാനാർഥി. പിതാവിന്റെ എതിർ സ്ഥാനാർഥിയായിരുന്ന കെ കെ ബീരാന്റെ മകനും അധ്യാപകനുമായ വാഹിദാണ് യു ഡി എഫ് സ്ഥാനാർഥി. വാർഡിൽ ബി ജെ പി സ്ഥാനാർഥിയായി കൃഷ്ണകുമാറുമുണ്ട്.
---- facebook comment plugin here -----



