Connect with us

The Chief Minister will return to Kerala from Dubai today

മുഖ്യമന്ത്രി ഇന്ന് ദുബൈയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങും

നിക്ഷേപക സംഗമത്തിലും പ്രവാസി മലയാളികളുടെ സീകരണത്തിലും ഇന്ന് സംബന്ധിക്കും

Published

|

Last Updated

ദുബൈ | ഒരാഴ്ചയായുള്ള യു എ ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാത്രി കേരളത്തിലേക്ക് തിരിക്കും. ഇന്ന് ദുബൈയില്‍ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിലും പ്രവാസി മലയാളികളുടെ സീകരണത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

ദുബൈ എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയനിലെ കേരള പവലിയന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പത്തുവരെ നീളുന്ന കേരളവാരത്തില്‍ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉല്‍പ്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍, നിക്ഷേപം, ബിസിനസ് അവസരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

കണ്ണൂരില്‍ 5500 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest