feast by governor
ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും
ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.

തിരുവനന്തപുരം | റിപബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നാളെ വൈകിട്ടാണ് വിരുന്ന്. കഴിഞ്ഞ മാസത്തെ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ച വേളയായതിനാലാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ വിരുന്ന് ബഹിഷ്‌കരിച്ചത്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വി സി സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ നിയമസഭ പാസ്സാക്കിയ വേള കൂടിയായിരുന്നു അത്.
---- facebook comment plugin here -----