Kerala
പത്തനംതിട്ട വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു
15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്.
പത്തനംതിട്ട|കോന്നി വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു. കൊല്ലംപറമ്പില്‍ സജീവന്റെ വീടിനോടു ചേര്‍ന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവ വീണത്. 15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറാണിത്. ഇന്ന് രാവിലെ ആറരയോടെ സജീവന്‍ കിണറ്റില്‍ നിന്നു അസാധാരണമായ ശബ്ദം കേട്ടു. ചെന്നു നോക്കിയപ്പോഴാണ് കടുവയെ കിണറ്റില്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ആര്‍ആര്‍ടി സംഘവും സ്ഥലത്തേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ട്.കിണറ്റില്‍ വീണത് നല്ല ആരോഗ്യമുള്ള കടുവയാണ്. അതിനാല്‍ മയക്കുവെടി വയ്ക്കാതെ തിരികെ കയറ്റുക എന്നതു ശ്രമകരമാണെന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----

