Kerala
എറണാകുളം ബ്രോഡ് വേയില്‍ വന്‍ തീപിടിത്തം; 12 ഓളം കടകള്‍ കത്തിനശിച്ചു
പുലര്‍ച്ചെ 1.15ഓടെ ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്
കൊച്ചി|എറണാകുളം നഗരത്തിലെ ബ്രോഡ്വേയില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ 1.15-ഓടെ ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്. 12 ഓളം കടകള്‍ കത്തിനശിച്ചു. ഫാന്‍സി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടകളാണ് കത്തിയത്. തീ അതിവേഗം പടരുകയായിരുന്നു.
ഫയര്‍ഫോഴ്‌സിന്റെ 11 യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
---- facebook comment plugin here -----


