Connect with us

Kerala

തുല്യനീതിക്കായാണ് കീം പ്രോസ്പ്രക്ടസില്‍ മാറ്റം വരുത്തിയത്; കോടതി വിധിയില്‍ ക്യാബിനറ്റുമായി കൂടിയാലോചിച്ച് നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു

ക്യാബിനറ്റുമായി കൂടിയാലോചിച്ചാണ് തീരുമാനം നടപ്പാക്കിയിരുന്നത്

Published

|

Last Updated

തിരുവനന്തപുരം |  കീം പരീക്ഷ റദ്ദാക്കിയതില്‍ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം കാബിനറ്റുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ക്യാബിനറ്റുമായി കൂടിയാലോചിച്ചാണ് തീരുമാനം നടപ്പാക്കിയിരുന്നത്. എല്ലാവര്‍ക്കും തുല്യനീതി ലഭിക്കാനാണ് പ്രോസ്പ്രക്ടസില്‍ മാറ്റം വരുത്തിയതെന്നും കോടതി വിധിയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കേരള സിലബസില്‍ പഠിച്ചവര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചാല്‍ പോലും പുറത്താകുന്ന സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസ്പ്രക്ടസില്‍ മാറ്റം വരുത്തിയതെന്നും മാറ്റം വരുത്താന്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Latest