missionaries of charity
മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം പുനഃസ്ഥാപിച്ചു
നേരത്തെ ഈ സന്നദ്ധ സംഘടനക്ക് ഉണ്ടായിരുന്ന അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു

കൊല്‍ക്കത്ത | മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. എഫ് സി ആര്‍ എ നിയമത്തിലെ ചില ചട്ടങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് നേരത്തെ ഈ സന്നദ്ധ സംഘടനക്ക് ഉണ്ടായിരുന്ന അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാവയം രജിസ്‌ട്രേഷന്‍ പുതുക്കാന്‍ തീരുമാനിച്ചത്.
സംഘടനയുടെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് കാണിച്ച് നേരത്തെ മമത ബാനര്‍ജി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.