National
മണിപ്പൂരില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പിടിയില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

ഇംഫാല്‍ | മണിപ്പൂരില്‍ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍. മുഖ്യപ്രതി അറസ്റ്റില്‍ . 22കാരനായ പൗലോംഗ് മാംഗാണ് അറസ്റ്റിലായതെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ വ്യക്തമാക്കി. ബുധനാഴ്ചയാണ് പൂനെയില്‍ നിന്ന് ഇയാളെ സിബിഐ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.കേസില്‍ നേരത്തെ നാലുപേര്‍ അറസ്റ്റിലായിരുന്നു.
സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 25നാണ് കാണാതായ മെയ്‌തെയ് കുട്ടികള്‍ കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
കൊലപാതകത്തില്‍ മെയ്‌തെയ് വിഭാഗക്കാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
---- facebook comment plugin here -----