Ongoing News
കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
പത്തനംതിട്ട ഏനാദിമംഗലം പുഷ്പമംഗലം വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

അടൂര്‍ | പത്തനംതിട്ടയിലെ ഏനാദിമംഗലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഏനാദിമംഗലം പഞ്ചായത്ത് വാര്‍ഡ് 14ല്‍ മരുതുംമൂട് പള്ളിക്ക് സമീപത്താണ് സംഭവം.
പുഷ്പമംഗലം വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഗോപാലകൃഷ്ണനും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ റെജി കുമാറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നിയാസുദ്ദീന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീജിത്ത്, രഞ്ജിത്ത്, കൃഷ്ണകുമാര്‍, ദിനൂപ്, രവി, എച്ച് ജി ഭാര്‍ഗവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.