Kerala
കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കനാലില്‍ കണ്ടെത്തി
കലഞ്ഞൂര്‍ അനന്തു ഭവനില്‍ അനന്തു(28)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പത്തനംതിട്ട | കോന്നിക്ക് സമീപം കെ ഐ പി കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കലഞ്ഞൂര്‍ അനന്തു ഭവനില്‍ അനന്തു(28)വിന്റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് അനന്തുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹത്തില്‍ അസ്വാഭാവിക മുറിവുകള്‍ ഉള്ളതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. കനാലിന്റെ പടവുകളില്‍ രക്തം കണ്ടത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.
കൂടല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അനന്തു.