Connect with us

Kozhikode

ചരിത്രം ആവര്‍ത്തിച്ച് വീണ്ടും മഹ്‌ളറ; സി ബി എസ് ഇ പത്താം തരം ഫലത്തില്‍ നൂറൂമേനി

ജയിച്ചവരിൽ പകുതിയിലേറെ പേരും ഡിസ്റ്റിംഗ്ഷൻ നേടി

Published

|

Last Updated

മാവൂര്‍ | രണ്ട് പതിറ്റാണ്ട് കാലമായി തുടരുന്ന നൂറുമേനി ആവര്‍ത്തിച്ച് മഹ്‌ളറ പബ്ലിക് സ്‌കൂള്‍ മാവൂര്‍. സി ബി എസ് ഇ പത്താം തരം ഫലം പുറത്തുവന്നപ്പോള്‍ മികച്ച മാര്‍ക്കോടെ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നത പഠനത്തിന് അര്‍ഹരായി.

പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ പകുതിയില്‍ അധികവും ഡിസ്റ്റിംഗ്ഷനോട് കൂടെയാണ് പാസ്സായത്. 16 വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ ലഭിച്ചപ്പോള്‍ 11 വിദ്യാര്‍ഥികള്‍ക്ക് ഫസ്റ്റ് ക്ലാസ്സ് ലഭിച്ചു. 94 ശതമാനം മാര്‍ക്ക് ലഭിച്ച ഫായിസ് സഫീര്‍ സ്‌കൂള്‍ ടോപ്പറായി. 93 ശതമാനം മാര്‍ക്ക് നേടിയ ജനത്ത് രണ്ടാം സ്ഥാനവും നേടി. 85 ശതമാനം മാര്‍ക്ക് നേടിയ ഹംദാന് മൂന്നാം സ്ഥാനവും ലഭിച്ചു.

വിജയികളായ വിദ്യാര്‍ഥികളെയും അധ്യാപകരെയും അക്കാദമിക് ഡയറക്ടര്‍ എന്‍ മുഹമ്മദ് അലി, പ്രിന്‍സിപ്പല്‍ ജംഷീര്‍, വൈസ് പ്രിന്‍സിപ്പല്‍ ജിന്‍ഷിറ പി ടി എ പ്രസിഡന്റ് നവാസ് അഭിനന്ദിച്ചു.

Latest