Connect with us

Kerala

തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി; മികച്ച വിജയം നേടും: സണ്ണി ജോസഫ്

പാര്‍ട്ടി ഐക്യത്തോടെ പോകണമെന്ന് ഹൈക്കമാന്‍ഡ്. വിജയ സാധ്യതയെ തമ്മിലടി ഇല്ലാതാക്കരുത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. എ ഐ സി സി ആസ്ഥാനത്ത് ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കെ പി സി സി അധ്യക്ഷന്‍.

പാര്‍ട്ടി ഐക്യത്തോടെ പോകണമെന്ന് യോഗത്തില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. വിജയ സാധ്യതയെ തമ്മിലടി ഇല്ലാതാക്കരുത്. സര്‍ക്കാര്‍ വിരുദ്ധ വികാരം അനുകൂലമാക്കണമെന്നും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

 

Latest