Connect with us

Kerala

തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ ആഭ്യന്തര കലഹം; എൻ കെ സുധീറിനെ പുറത്താക്കി

കഴിഞ്ഞ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡി എം കെ. സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം 3,920 വോട്ടുകളും നേടിയിരുന്നു.

Published

|

Last Updated

തൃശ്ശൂർ | തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ ആഭ്യന്തര കലഹം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തൃശ്ശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീറിനെ മൂന്ന് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന കൺവീനർ പി വി അൻവർ അറിയിച്ചു.

മുൻ എ.ഐ.സി.സി. അംഗമായ എൻ.കെ. സുധീർ, പി.വി. അൻവർ ഇടതുമുന്നണി വിട്ടതിന് പിന്നാലെ രൂപീകരിച്ച ഡി.എം.കെ. എന്ന സംഘടനയിൽ ചേർന്നിരുന്നു. കഴിഞ്ഞ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡി എം കെ സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം 3,920 വോട്ടുകളും നേടിയിരുന്നു.

ദളിത് കോൺഗ്രസിൻ്റെ മുൻ നേതാവ് കൂടിയായ എൻ കെ സുധീർ മുൻപ് ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. കെ പി സി സി സെക്രട്ടറിയായും ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest