Connect with us

Kerala

എം എ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ് വനിതാ നേതാവ് എം എ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ.  കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷഹനാസ് നടത്തിയ പരാമര്‍ശങ്ങള്‍  തന്നെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഷഹനാസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, 100 പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയാണ് താന്‍ നടപ്പാക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു. ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ഈ പദ്ധതിക്കായി വിനിയോഗിക്കുമെന്നും വ്യക്തമാക്കുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ പ്രതികരണവുമായി എം.എ. ഷഹനാസ് രംഗത്തെത്തി. രാഹുലുമായി തനിക്കൊരു സൗഹൃദവുമില്ലെന്നും ഒരിക്കല്‍ പോലും സെല്‍ഫി എടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട രാഹുലിന്റെ ആരോപണങ്ങളും പൂര്‍ണമായും അസത്യമായതാണെന്ന് ഷഹനാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും പരസ്യ സംവാദത്തിന് തയ്യാറാണെന്നും ഷഹനാസ് വെല്ലുവിളിച്ചു.

---- facebook comment plugin here -----

Latest