Connect with us

Eduline

ഊർജം തരും ഊർജതന്ത്രം

എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയായി മാതൃകാ ചോദ്യപേപ്പർ. വിദഗ്ധരായ അധ്യാപകർ തയ്യാറാക്കുന്ന ചോദ്യാവലി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തീർച്ചയായും മുതൽക്കൂട്ടാകും. ഫിസിക്സിന്റെ മാതൃകാ ചോദ്യപേപ്പറാണ് ഈ ലക്കം എജ്യുലൈനിൽ.

Published

|

Last Updated

മാർക്ക് : 40
സമയം: ഒന്നര മണിക്കൂർ
    ഊർജതന്ത്രം

നിർദേശങ്ങൾ

ഉത്തരങ്ങൾ എഴുതുന്നതിന് മുമ്പ് ഓരോ ചോദ്യവും ശ്രദ്ധയോടെ വായിക്കണം. ആവശ്യമുള്ളയിടത്ത് വേണ്ട രീതിയിലുള്ള വിശദീകരണങ്ങൾ നൽകിയിരിക്കണം. ആദ്യത്തെ 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ കണ്ടെത്തി വെക്കണം.

                                                                                                                   സെക്ഷൻ എ

ഒന്ന് മുതൽ നാല് വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. ഓരോ ചോദ്യത്തിനും ഒരു സ്‌കോർ വീതം.

1. ഒരു വസ്തുവിന് അടുത്തായി ഉണ്ടായ ശബ്ദതരംഗത്തിന്റെ ആവൃത്തി ആ വസ്തുവിന്റെ സ്വാഭാവിക ആവൃത്തിക്ക് തുല്യമാകുമ്പോൾ എന്താണ് സംഭവിക്കുക ?

i) വസ്തു കമ്പനം ചെയ്യുന്നു
ii) വസ്തു ശബ്ദതരംഗത്തെ പ്രതിപതിപ്പിക്കുന്നു
iii) വസ്തു അനുനാദത്തിൽ ആകുന്നു
iv) വസ്തു മറ്റൊരു ആവൃത്തി ഉൽപ്പാദിപ്പിക്കുന്നു

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത്

a) iv മാത്രം
b) i ഉം iii ഉം
c) ii ഉം iii ഉം
d) iii ഉം iv ഉം

2. വൈദ്യുത പ്രവാഹത്തിൽ SI യൂണിറ്റ് ഏതാണ്?

a) വോൾട്ട്
b) ആംപിയർ
c) ഓം
d) വാട്ട്

3. ഒരു പ്രതിരോധകം (R) സെല്ലുമായി ഘടിപ്പിച്ചിരിക്കുന്ന സർക്കീട്ട് ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നു. 10s കൊണ്ട് റെസിസ്റ്ററിൽ എത്ര താപം ഉൽപ്പാദിപ്പിക്കാം ?

a) 240 J
b) 200 J
c) 270 J
d) 300 J

4. A കോളവും B കോളവും ചേരുംപടി ചേർക്കുക ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായത് ഏത്?

a) 1-iii, 2-ii, 3-i
b) 1-ii, 2-iii, 3-i
c) 1-ii, 2-i, 3-iii
d) 1-i, 2-iii, 3- ii

         സെക്ഷൻ ബി

അഞ്ച് മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 5, 11 ചോദ്യങ്ങൾക്ക് ചോയ്‌സ് ഉണ്ട്. ഓരോ ചോദ്യത്തിനും രണ്ട് സ്‌കോർ വീതം.

5) A. ഒരു കോൺകേവ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണ്. അതിന്റെ പ്രകാശിക അക്ഷത്തിൽ 2 cm ഉയരമുള്ള ഒരു വസ്തു ലെൻസിൽ നിന്നും 30 cm അകലെ സ്ഥിതി ചെയ്യുന്നു

a) ലെൻസിൽ നിന്നും പ്രതിബിംബത്തിലേക്കുള്ള ദൂരം കണക്കാക്കുക

b) ഈ അവസരത്തിൽ ആവർധനം എത്രയായിരിക്കും?

അല്ലെങ്കിൽ

B. വൈദ്യുതകാന്തിക സ്‌പെക്ട്രത്തിൽ ദൃശ്യപ്രകാശത്തോട് ചേർന്ന് ഇരുഭാഗങ്ങളിലായി കാണുന്ന വികിരണങ്ങൾ ഏതൊക്കെ?
ഇവയിൽ ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കുറഞ്ഞ വികിരണത്തിന് ഒരു ഉപയോഗം എഴുതുക

6. അടുത്തുള്ള ഒരു വസ്തുവിന്റെ പ്രതിബിംബം കണ്ണിൽ രൂപീകൃതമായതിന്റെ രേഖാചിത്രമാണ് ചുവടെ നൽകിയിരിക്കുന്നത്

.

a) ഈ കണ്ണിന്റെ ന്യൂനത ഏതാണ്?

b) ഏതുതരം ലെൻസ് ഉപയോഗിച്ചാണ് ഈ ന്യൂനത പരിഹരിക്കുന്നത്?

7. വായുവിൽ 340 m/s വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ശബ്ദതരംഗത്തിന്റെ ആവൃത്തി 1700 HZ ആണ്. എങ്കിൽ ആ തരംഗത്തിന്റെ തരംഗദൈർഘ്യം എത്ര ?

8. 200 v , 800 w എന്ന് രേഖപ്പെടുത്തിയ ഒരു ഇലക്ട്രിക്് ബൾബ് 100 vൽ പ്രവർത്തിപ്പിക്കുമ്പോൾ അതിന്റെ പവർ എത്രയായിരിക്കും?

9.

ABCD ഒരു വൈദ്യുതധാര ഒഴുകുന്ന ചാലകമാണ്. ചിത്രം വിശകലനം ചെയ്ത് താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.

a) B ഭാഗത്ത് നോക്കുമ്പോൾ X എന്ന ബിന്ദുവിന് ചുറ്റും ഉള്ള കാന്തികമണ്ഡലത്തിന്റെ ദിശ ഏതായിരിക്കും?

b) ദിശ കണ്ടെത്തുന്നതിനുള്ള നിയമം വ്യക്തമാക്കുക

10. ചുവടെ നൽകിയിരിക്കുന്ന ചിത്രം പകർത്തി വരച്ച് പ്രതിബിംബ രൂപീകരണം പൂർത്തിയാക്കുക.

11) A. 8 m നീളമുള്ള ചരിവുതലത്തിലൂടെ 600 kgwt ഭാരം 4 m ഉയരത്തിലേക്ക് കയറ്റുന്നു. യാന്ത്രികലാഭം കണക്കാക്കുക. ചരിവുതലത്തിലൂടെ പ്രയോഗിക്കേണ്ടി വരുന്ന ബലമെത്ര?

 അല്ലെങ്കിൽ

B. വാഹനങ്ങളിൽ ഗിയറുകളുടെ ആവശ്യകത എന്തെന്ന് വ്യക്തമാക്കുക?

            സെക്ഷൻ സി

12 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് മൂന്ന് സ്‌കോർ വീതം. 12, 14 ചോദ്യങ്ങൾക്ക് ചോയ്‌സ് ഉണ്ട്.

12) A. പ്രതിധ്വനിയും അനുരണവും തമ്മിലുള്ള വ്യത്യാസം എഴുതുക

a) അൾട്രാസോണിക് തരംഗങ്ങൾ എന്നാൽ എന്ത് ?

b) അതിന്റെ ഉപയോഗങ്ങൾ എഴുതുക

c) ശബ്ദ മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നാല് മാർഗങ്ങൾ എഴുതുക ?

 അല്ലെങ്കിൽ

B. തരംഗത്തിലെ കണികകളുടെ ഒരു പ്രത്യേക സമയത്തെ അവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്.

a) ചിത്രത്തിൽ എത്ര ശൃംഗങ്ങൾ ഉണ്ട് ?

b) എത്ര ഗർത്തങ്ങൾ ഉണ്ട് ?

c) തരംഗദൈർഘ്യം എത്ര ?

13) ചിത്രം വിശകലനം ചെയ്യുക

a) കാർട്ടീഷ്യൻ ചിഹ്നരീതി ഉപയോഗിച്ച് u വിന്റെയും fന്റെയും മൂല്യങ്ങൾ എഴുതുക ?

b) ലെൻസിൽ നിന്നും പ്രതിബിംബത്തിന്റെ ദൂരം കണക്കുകൂട്ടുക

14) A. ഒരു ട്രാൻസ്‌ഫോമറിന്റെ പ്രൈമറിയിൽ 2500 ചുറ്റുകളും സെക്കന്ററിയിൽ 500 ചുറ്റുകളുമുണ്ട്. ഇതിന്റെ സെക്കന്ററിയിൽ 40 V ലഭിക്കുന്നു എങ്കിൽ

a) പ്രൈമറിയിൽ കൊടുക്കുന്ന വോൾട്ടേജ് എത്രയായിരിക്കും ?

b) ഇത് ഏത് തരം ട്രാൻസ്‌ഫോമറാണ് ?

അല്ലെങ്കിൽ

B. ഒരു ട്രാൻസ്‌ഫോമറിന്റെ പ്രൈമറിയിൽ 0.1 A ഉള്ള വൈദ്യുതി നൽകുമ്പോൾ സെക്കന്ററിയിൽ 1 A കറന്റ് ലഭിക്കുന്നു

a) ഇത് ഏത് തരം ട്രാൻസ്‌ഫോമറാണ് ?

b) ഈ ട്രാൻസ്‌ഫോമറിന്റെ പ്രൈമറിയിൽ 1000 V ആണ് നൽകുന്നതെങ്കിൽ അതിന്റെ പവർ എത്രയായിരിക്കും ?

c) സെക്കന്ററിയിൽ പ്രേരിതമാകുന്ന വോൾട്ടേജ് എത്രയായിരിക്കും ?

15. a) ലഘു യന്ത്രങ്ങൾ എന്നാൽ എന്ത് ? വിശദമാക്കുക.

b) ഒരു ആണി ഇളക്കാനായി നെയിൽപുള്ളറിൽ 50 N ബലം പ്രയോഗിച്ചു. നെയിൽ പുള്ളറിന്റെ യാന്ത്രികലാഭം 4 ആയിരുന്നെങ്കിൽ ആണി പ്രയോഗിച്ച രോധം എത്രയായിരിക്കും ?

16 ക്രമരഹിതവും ഭാഗികവുമായ പ്രതിപതനമാണ് വിസരണം

a) വിസരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

b) അസ്തമയ സമയത്ത് സൂര്യൻ ചുവപ്പ് നിറത്തിൽ കാണപ്പെടാനുള്ള കാരണമെന്ത്?

17. a) വൈദ്യുത പവർപ്രേഷണ ഘട്ടത്തിൽ ഉണ്ടാവുന്ന ഊർജ നഷ്ടം കുറക്കാനുള്ള രണ്ട് മാർഗങ്ങൾ എഴുതുക?

b) മൂന്നുതരം പവർ സ്റ്റേഷനുകളുടെ പേരെഴുതുക

 സെക്ഷൻ ഡി

ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരം എഴുതുക. നാല് സ്‌കോർ വീതം.

18. ചിത്രം വിശകലനം ചെയ്ത് ഉത്തരം നൽകുക

a) സ്വിച്ച് ഓൺ ചെയ്യുമ്പോൾ A , B അറ്റങ്ങളിലെ ധ്രുവത്വം കണ്ടെത്തുക?

b) ഈ ഉത്തരത്തിൽ എത്തിചേർന്നത് എങ്ങനെയെന്ന് വിശദീകരിക്കുക?

c) വൈദ്യുതപ്രവാഹം ഉള്ള ഒരു സോളിനോയിഡിന്റെ കാന്തിക ശക്തി വർധിപ്പിക്കാൻ രണ്ട് മാർഗങ്ങൾ നിർദേശിക്കുക?

B. ചിത്രം വിശകലനം ചെയ്ത് താഴെ തന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക

a) ഇത് ഏത് ഉപകരണത്തിന്റെ രേഖാചിത്രമാണ് ?

b) X,Y,Z എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളുടെ പേരെഴുതുക ?

c) ഇതിൽ നിന്ന് ബാഹ്യസർക്കീട്ടിലേക്ക് ലഭിക്കുന്ന വൈദ്യുതി ഏതുതരം ?

d) ഇതിന്റെ പ്രവർത്തന തത്ത്വം എന്താണ്?

 

 

---- facebook comment plugin here -----

Latest