Connect with us

Kerala

കൊല്‍ക്കത്ത കൂട്ട ബലാത്സംഗം: മൂന്ന് പ്രതികളെയും കോളജില്‍ നിന്ന് പുറത്താക്കി

മുഖ്യപ്രതിയും കോളജിന്റെ അഡ്ഹോക് ഫാക്കല്‍റ്റി അംഗവുമായ മോണോജിത് മിശ്ര, വിദ്യാര്‍ഥികളായ പ്രമിത് മുഖര്‍ജി, സെയ്ബ് അഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്.

Published

|

Last Updated

കൊല്‍ക്കത്ത | കൊല്‍ക്കത്തയിലെ ലോ കോളജില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പ്രതികളെയും കോളജില്‍ നിന്ന് പുറത്താക്കി. കേസിലെ മുഖ്യപ്രതിയും കോളജിന്റെ അഡ്ഹോക് ഫാക്കല്‍റ്റി അംഗവുമായ മോണോജിത് മിശ്ര, വിദ്യാര്‍ഥികളായ പ്രമിത് മുഖര്‍ജി, സെയ്ബ് അഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പിനാകി ബാനര്‍ജി കേസിലെ മറ്റൊരു പ്രതിയാണ്.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പ്രതികള്‍ ഫോണുകളില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പ്രത്യേക അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 11 മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് ഡി വി ആറിലുളളത്. വൈകിട്ട് 3.30 മുതല്‍ രാത്രി 10.55 വരെയുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. സ്റ്റുഡന്‍സ് യൂണിയന്‍ റൂം, വാഷ് റൂം, ഗാര്‍ഡ് റൂം എന്നിവിടങ്ങളില്‍ വച്ചാണ് പീഡനം നടന്നത്. ഇവിടങ്ങളിലെല്ലാം വച്ച് അക്രമികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതായി പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര മിനുട്ട് ദൈര്‍ഘ്യം വരുന്ന ദൃശ്യങ്ങളാണ് പ്രധാന പ്രതി ഉള്‍പ്പെടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്.

പ്രതികളുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കോളജിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്തിട്ടുണ്ട്. കേസന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രാഥമികമായി പെണ്‍കുട്ടിയില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളജില്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്.

 

---- facebook comment plugin here -----

Latest