Uae
ഇ കെ നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു
ഡോ തോമസ് ഐസക് അനുസ്മരണ പ്രഭാഷണം നടത്തി

അബുദബി \ ശക്തി തിയറ്റേഴ്‌സ് അബുദബി മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ അനുസ്മരണം കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചു. സി പി എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ധനകാര്യ മന്ത്രിയുമായ ഡോ തോമസ് ഐസക് അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നുന്നതില്‍ പ്രധാന പങ്കുവഹിച്ച നായനാര്‍ സാക്ഷരതാ യത്‌നം, ജനകീയാസൂത്രണം, പ്രവാസികള്‍ക്കയായി പ്രവാസി വകുപ്പ് തുടങ്ങിയ ദീര്‍ഘവീക്ഷണവും ജനോപകാരപ്രദവുമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ ഒരു ജനകീയ നേതാവാണെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.
പ്രസിഡന്റ് കെ. വി ബഷീര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഷെറിന്‍ വിജയന്‍ സ്വാഗതവും കലാവിഭാഗം സെക്രട്ടറി അജിന്‍ നന്ദിയും പറഞ്ഞു. ലോക കേരള സഭ അംഗം അഡ്വക്കറ്റ് അന്‍സാരി സൈനുദ്ദിന്‍, കേരള സോഷ്യല്‍ സെന്റര് പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി, വിജ്ഞാന കേരളം പദ്ധതി ഉപദേഷ്ടാവ് ഡോ.സരിന്‍ എന്നിവര്‍ പങ്കെടുത്തു. ശക്തി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, മേഖല ഭാരവാഹികള്‍ , മേഖല കമ്മിറ്റി അംഗങ്ങള്‍,യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ശക്തി മുന്‍ പ്രവര്‍ത്തകനായ ടി എം അഷ്റഫിന്റെ അനുശോചന കുറിപ്പ് സെക്രട്ടറി എ എല്‍ സിയാദ് വായിച്ചു.