Connect with us

Kerala

മലപ്പുറം കാറ്ററിങ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

കാറ്ററിങ് സ്ഥാപനത്തില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടെ തീ പടരുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് കാറ്ററിങ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. കീഴിശ്ശേരി അറഫ നഗര്‍ മുറത്തിക്കൊണ്ട് കാറ്ററിങ് ഗോഡൗണിനാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. കാറ്ററിങ് സ്ഥാപനത്തില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടെ തീ പടരുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്നു.

മുക്കം, തിരുവാലി, മലപ്പുറം, മഞ്ചേരി സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേനാ യൂണിറ്റുകളെത്തി നടത്തിയ തീവ്രശ്രമത്തിലൂടെയാണ് തീയണച്ചത്. കരിപ്പൂരിലെ പ്രത്യേക ഫയര്‍ എന്‍ജിനും എത്തിയിരുന്നു.

---- facebook comment plugin here -----

Latest