Connect with us

Kerala

ഗൾഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി

പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി| പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. സി ബി എസ് ഇ പുറത്തുവിട്ട സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും നേരത്തേ മാറ്റിവെച്ച പരീക്ഷകളും റദ്ദാക്കുകയാണെന്ന് സി ബി എസ് ഇ വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത്, വിദ്യാലയങ്ങളില്‍ നിന്നും അധികൃതരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നടപടി. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും

പത്താം ക്ലാസ് പരീക്ഷകള്‍ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ പ്ലസ് ടു പരീക്ഷയും റദ്ദാക്കിയിരിക്കുന്നത്. ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിലെ സി ബി എസ് ഇ സ്‌കൂളുകള്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

 

---- facebook comment plugin here -----

Latest