Connect with us

Kerala

പാലക്കാട്‌ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ഗുരുതരപരുക്ക്

കാലിന്റെ പിൻഭാഗത്തെ മാംസം തെരുവുനായ കടിച്ചെടുത്തു. 

Published

|

Last Updated

പാലക്കാട്| പാലക്കാട് തൃത്താല ഒദളൂരില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതരപരുക്ക്. ഭാര്‍ഗവി (73)ക്കാണ് ഗുരുതരമായി പരുക്കേറ്റത്. വീടിന്റെ മുറ്റത്തുനില്‍ക്കുകയായിരുന്ന ഭാര്‍ഗവിയുടെ പിന്‍കാലിലാണ് തെരുവുനായ കടിച്ചത്. കാലിന്റെ പിൻഭാഗത്തെ മാംസം തെരുവുനായ കടിച്ചെടുത്തു. നിലവിളികേട്ട് വീട്ടിനകത്തുണ്ടായിരുന്നവര്‍ എത്തിയതോടെ തെരുവുനായ ഓടിപ്പോയി. ഇവരുടെ തലയ്ക്കും കൈവിരലിനും പരുക്കുണ്ട്. വയോധികയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ കാര്‍ത്യായിനി (73) തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനും നായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

---- facebook comment plugin here -----

Latest