Connect with us

Kerala

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

മരിച്ച നാല് പേരുടെ കുടുംബത്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ നല്‍കുക.

Published

|

Last Updated

തിരുവനന്തപുരം| കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.  മരിച്ച നാല് പേരുടെ കുടുംബത്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ നല്‍കുക. ബഷീര്‍ വി, അഷറഫ്, ജബ്ബാര്‍ വി വി, വിനോദ് കെ എന്നിവരുടെ കുടുംബത്തിനാണ് ധനസഹായം നല്‍കുന്നത്. കൂടാതെ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ ജലീല്‍ കെ പി എന്ന ആളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് ആയിരുന്നു കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം ഉണ്ടായത്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്.

---- facebook comment plugin here -----

Latest