Kerala
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് പിടിയില്‍
പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോമ്പോഴാണ് യുവാവ് പരിചയപ്പെടുന്നത്

പത്തനംതിട്ട | പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങളയച്ച് പ്രലോഭിപ്പിച്ച് ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവം വീട്ടില്‍ സഞ്ജയ് എസ് നായര്‍(23) ആണ് റിമാന്‍ഡിലായത്. പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോമ്പോഴാണ് യുവാവ് പരിചയപ്പെടുന്നത്. ഇരുവരുടെയും നഗ്്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈമാറിയിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്്തമായി.
ഇതിനിടയില്‍ കഴിഞ്ഞ ഡിസംബറില്‍ കുട്ടിയെ കാറില്‍ കയറ്റി തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ എത്തിച്ചശേഷം ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ്. വിദഗ്ദ്ധ പരിശോധനക്കായി ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.