Kerala
ഇടുക്കിയില്‍ ചന്ദനം കടത്തിയ കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍
.കൊലകേസുകളില്‍ അടക്കം പ്രതികളാണ് പിടിയിലായവര്‍.

തൊടുപുഴ | ഇടുക്കിയില്‍ ചന്ദനം കടത്തിയ കുപ്രസിദ്ധ ഗുണ്ടകള്‍ അറസ്റ്റിലായി. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ അമ്മയ്ക്ക് ഒരു മകന്‍ സോജു എന്ന് അറിയപ്പെടുന്ന അജിത്തിനെയും മറയൂര്‍ സ്വദേശി മഹേഷിനേയും ആണ് മറയൂര്‍ പോലീസ് പിടികൂടിയത്.കൊലകേസുകളില്‍ അടക്കം പ്രതികളാണ് പിടിയിലായവര്‍.
മറയൂര്‍ ആശുപത്രി പരിസരത്ത് നിന്നും ചന്ദനം മോഷണം പോയതായി ചൂണ്ടികാട്ടി ആശുപത്രി അധികൃതര്‍ ജൂണ്‍ 29 ന് മറയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രദേശവാസിയും സ്ഥിരം കുറ്റവാളിയും ആയ മഹേഷ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മനസിലാക്കുകയും ഇയാളുടെ വീട്ടില്‍ നിന്ന് അമ്മയ്ക്ക് ഒരു മകന്‍ സോജു എന്നറിയപ്പെടുന്ന അജിത്തിനെയും മഹേഷിനെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഒളിവില്‍ പോയതായാണ് സൂചന. തിരുവനന്തപുരം സ്വദേശിയായ അജിത് കുമാര്‍ മൂന്ന് കൊലപാതക കേസുകളില്‍ ഉള്‍പ്പടെ 26 കേസുകളില്‍ പ്രതിയാണ്. മഹേഷും കൊലപാതക കേസ് ഉള്‍പ്പടെ മൂന്ന് കേസുകളില്‍ പ്രതിയാണ്