Kerala
പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു
വീട്ടില്‍ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകന്‍ ടെന്‍സ് വാഹനത്തില്‍ കുഴഞ്ഞ് വീണത്

മലപ്പുറം | ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78) മകന്‍ ടെന്‍സ് തോമസ് (50 ) എന്നിവരാണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകന്‍ ടെന്‍സ് വാഹനത്തില്‍ കുഴഞ്ഞ് വീണത്.
ഇരുവരെയും ചുങ്കത്തറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----