Connect with us

Kerala

സ്‌നാപ് ചാറ്റ് വഴി പരിചയപ്പെട്ട പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

വയനാട്ടിലേക്ക് കടത്താനുള്ള ശ്രമം വെച്ചൂച്ചിറ പോലീസ് തടഞ്ഞു

Published

|

Last Updated

പത്തനംതിട്ട |  സ്‌നാപ് ചാറ്റ് ഓണ്‍ലൈന്‍ പ്ലാറ്റഫോം വഴി പരിചയപ്പെട്ട്
പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും,പ്രലോഭിച്ച് കടത്തിക്കൊണ്ടുപോകുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വലമ്പൂര്‍ പൂപ്പാലം പെരിന്തല്‍മണ്ണ നൂരിയ ഓര്‍ഫനേജില്‍ എ പി ഹാഷിം (22) ആണ് അറസ്റ്റിലായത്.

നാല് മാസമായി ഹാഷിമുമായി സ്‌നാപ് ചാറ്റ് വഴി പെണ്‍കുട്ടി ചാറ്റിങ് നടത്തിവരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി വെച്ചൂച്ചിറ അരയന്‍പാറയില്‍ വീട്ടില്‍ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ മണിമലയിലുള്ള കോഴിക്കടയില്‍ ജോലി ചെയ്യുകയാണ്. ഈ മാസം 24ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കുട്ടിയുടെ വീടിന് സമീപം ലൈംഗിക അതിക്രമത്തിനു വിധേയയാക്കി. തുടര്‍ന്ന് 30ന് രാവിലെ ഇടകടത്തി മന്ദിരം പടിയില്‍ നിന്നും സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് പിതാവ് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ യാത്ര ചെയ്തിരുന്ന ബസില്‍ നിന്നും കോട്ടയം പാമ്പാടി പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയനാട്ടിലേക്ക് പുറപ്പെടാനായി തീരുമാനിച്ചിരുന്നെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷ്, എസ് ഐ വിനോദ് പി മധു, എസ് സി പി ഓ പി കെ ലാല്‍, സിവിപി ഓമാരായ, ജോണ്‍സി, ജി സോജു, സ്മിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്

 

---- facebook comment plugin here -----

Latest