Health
ഹാജിമാര്‍ക്ക് മെഡിക്കല്‍ കിറ്റ് പുറത്തിറക്കി മര്‍കസ് യുനാനി
കിറ്റിന്റെ വിതരണോദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വഹിച്ചു.

ഹാജിമാര്‍ക്കായി മര്‍കസ് യുനാനി ഹോസ്പിറ്റല്‍ പുറത്തിറക്കിയ പ്രത്യേക മെഡിക്കല്‍ കിറ്റ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന് കൈമാറുന്നു.
കോഴിക്കോട് | ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാര്‍ക്കായി പ്രത്യേക മെഡിക്കല്‍ കിറ്റ് പുറത്തിറക്കി മര്‍കസ് യുനാനി ഹോസ്പിറ്റല്‍. തീര്‍ഥാടന വേളയില്‍ സാധാരണ അനുഭവിക്കാറുള്ള കാലാവസ്ഥാ ബുദ്ധിമുട്ടുകള്‍, അലര്‍ജികള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള പരിഹാരവുമായാണ് പാര്‍ശ്വഫലങ്ങളില്ലാത്ത സര്‍ക്കാര്‍ അംഗീകൃത യുനാനി മരുന്നുകളും ലേപനങ്ങളും ഉള്‍പ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് ഒരുക്കിയിട്ടുള്ളത്. കിറ്റിന്റെ വിതരണോദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വഹിച്ചു.
സന്ധി വേദന, പകര്‍ച്ചവ്യാധി, ജലദോഷം, ദഹനക്കുറവ് തുടങ്ങി സ്വാഭാവിക രോഗാവസ്ഥകള്‍ പരിഹരിക്കാന്‍ ഏറെ ഫലപ്രദമായ ഈ കിറ്റില്‍ തീര്‍ഥാടനം ആരോഗ്യകരമായി നിര്‍വഹിക്കാനുള്ള നിര്‍ദേശങ്ങളും മരുന്നുകളുടെ ഉപയോഗരീതി വിശദീകരിക്കുന്ന ലഘുലേഖയും അടങ്ങിയിട്ടുണ്ട്.
ഹജ്ജ് സീസണോടനുബന്ധിച്ച് കാരന്തൂരിലെ മര്‍കസ് യുനാനിയില്‍ തീര്‍ഥാടകര്‍ക്ക് സൗജന്യ പരിശോധനയും ബോധവത്കരണവും സജജീകരിച്ചിട്ടുണ്ട്. യുനാനി മെഡിക്കല്‍ കിറ്റ് ലഭിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും +919562213535 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.