Kerala
താമരശ്ശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു
ഇന്ന് വൈകിട്ട് നാലു മുതല്‍ കുട്ടികളെ കാണാനില്ലയായിരുന്നു.

കോഴിക്കോട് \ താമരശ്ശേരി പുനൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഫര്‍സാന്‍ (9 ) മുഹമ്മദ് അബുബക്കര്‍ (8 ) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലു മുതല്‍ കുട്ടികളെ കാണാനില്ലയായിരുന്നു.
തിരച്ചിലിനൊടുവില്‍ വൈകിട്ട് ഏഴ് മണിയോടെ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നാളെ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും
---- facebook comment plugin here -----