Connect with us

National

കേണല്‍ സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരി; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രി

ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വിവാദ പരാമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി \  കേണല്‍ സോഫിയ ഖുറേഷിക്കെതിരേ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ അധിക്ഷേപ പരാമര്‍ശം. ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വിവാദ പരാമര്‍ശം നടത്തിയത്.

നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ സഹോദരിയേത്തന്നെ അയച്ചു-ഇതായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പാകിസ്താനെതിരെ ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രിയുടെ വാക്കുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

---- facebook comment plugin here -----

Latest