Connect with us

Kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച അഭിഭാഷകനെതിരെ കേസെടുത്തു; പ്രതിക്കായി പോലീസ് അന്വേഷണം

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്

Published

|

Last Updated

തിരുവനന്തപുരം |  വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഡ്വ. ബെയിലിന്‍ ദാസിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേ സമയം പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

അതേസമയം ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെ്തു.മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു. നിയമപരമായ എല്ലാ സഹായവും യുവതിക്ക് നല്‍കുമെന്നും അസോസിയേഷന്‍ പറഞ്ഞു. ശ്യാമിലി ജസ്റ്റിന്‍ എന്ന അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിലാണ് മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.

മുഖത്തിന് ഗുരുതര പരിക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഓഫീസിലെ ആഭ്യന്തര പ്രശ്‌നവുമായി ബന്ധപ്പെട്ട് സീനിയര്‍ അഭിഭാഷകനെ കാണാന്‍ കാബിനില്‍ എത്തിയപ്പോഴാണ് മുഖത്തടിച്ചത്. അടിയില്‍ നിലത്ത് വീണെങ്കിലും ഏഴുന്നേല്‍പ്പിച്ച് വീണ്ടും പൊതിരെ തല്ലിയതോടെ താന്‍ തലകറങ്ങി വീഴുകയായിരുന്നെന്ന് ശ്യാമിലി പറഞ്ഞു.

 

Latest