National
ഡല്‍ഹി പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി
24 മണിക്കൂറിനകം രാജ്യംവിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി \ ഇന്ത്യ പാക് സംഘര്‍ഷം നിലനില്‍ക്കവെ ഡല്‍ഹി പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ . ഉദ്യോഗസ്ഥന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.24 മണിക്കൂറിനകം രാജ്യംവിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥന്റെ പെരുമാറ്റം സംബന്ധിച്ച് ഇന്ത്യയുടെ ശക്തമായ അതൃപ്തി പാകിസ്താനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള നയതന്ത്ര നടപടികളുടെ ഭാഗമായി ഹൈക്കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം 30 ആയി കുറയ്ക്കാന്‍ ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു.
---- facebook comment plugin here -----