Connect with us

Kerala

വെച്ചൂച്ചിറയില്‍ കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍

ഡി ഹണ്ടിൻ്റെ ഭാഗമായുള്ള പ്രത്യേക പരിശോധന

Published

|

Last Updated

പത്തനംതിട്ട | വില്‍പ്പനക്ക്  കൈവശം സൂക്ഷിച്ച കഞ്ചാവുമായി വയോധികനെ  ജില്ലാ പോലീസ് ഡാന്‍സാഫ് ടീമും റാന്നി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.  വെച്ചൂച്ചിറ ചെമ്പനോലി തകിടിയില്‍ വീട്ടില്‍ മുട്ടായി മണിയനെന്ന മണിയപ്പന്‍(68)നെയാണ് കഴിഞ്ഞ രാത്രി റാന്നി മാമൂക്കില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഡി ഹണ്ടിൻ്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, എസ് ഐ റെജി തോമസ്, സി പി ഓമാരായ കലേഷ് കുമാര്‍, ബിബി ബാനര്‍ജി സംഘത്തില്‍ ഉണ്ടായിരുന്നു.