Connect with us

Kerala

കോഴിക്കോട് സ്വദേശിയുടെ മൃതദേഹം വയനാട്ടിലെ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍

ഉച്ചക്ക് ഒന്നരയോടെയാണ് കാപ്പിത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

കോഴിക്കോട് (കൊടുവള്ളി) | കൊടുവള്ളി സ്വദേശിയുടെ മൃതദേഹം കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കത്തറമ്മല്‍ വലിയപറമ്പ നെല്ലിക്കാക്കണ്ടി പൊന്നുംതോറമ്മല്‍ ഗോകുലന്റെ മകന്‍ ജതീഷ് ലാല്‍ എന്ന ലാലു(34)വിന്റെ മൃതദേഹമാണ് മണിയന്‍കോട് നെടുനിലം കമല എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഉച്ചക്ക് ഒന്നരയോടെയാണ് കാപ്പിത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. കെ എല്‍ 57 ബി 4823 നമ്പര്‍ സ്‌കൂട്ടര്‍ സമീപത്ത് കണ്ടെത്തിയിരുന്നു. ഇതാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് സംശയിക്കുന്നു. കോണ്‍ട്രാക്ടര്‍ ആയിരുന്നു.

പിതാവ്: ഗോകുലന്‍. മാതാവ്: തങ്ക. സഹോദരങ്ങള്‍: ജിജിത്ത് ലാല്‍, ജിസ്ന. ഭാര്യ: അശ്വനി. മകള്‍: ഭാഗ്യതീര്‍ഥ.

Latest