International
ടെക്‌സസിലെ മിന്നല്‍ പ്രളയം; മരണം 110 ആയി ഉയര്‍ന്നു
പേമാരിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കെര്‍ കൌണ്ടിയില്‍ മാത്രം 161 പേരെ കാണാതായി

വാഷിങ്ടണ്‍ | അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 110 ആയി.മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും. ജുലൈ നാലിനായണ് ദുരന്തമുണ്ടായത്. പ്രളയത്തില്‍ നിരവധി പേരെ കാണാതായി. പേമാരിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കെര്‍ കൌണ്ടിയില്‍ മാത്രം 161 പേരെ കാണാതായി. ഹെലികോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.
ക്രിസ്ത്യന്‍ വേനല്‍ക്കാല ക്യാമ്പില്‍ (ക്യാമ്പ് മിസ്റ്റിക്) പങ്കെടുത്തവരില്‍ അഞ്ച് ക്യാമ്പര്‍മാരെയും ഒരു മുതിര്‍ന്ന വ്യക്തിയെയും ഇപ്പോഴും കാണാനില്ല. ജലനിരപ്പ് ഉയര്‍ന്നതോടെ ന്യൂമെക്‌സിക്കോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 170 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കൂടാതെ ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടല്‍ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ഇത് പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചിട്ടുണ്ടെന്ന് വിമര്‍ശനമുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന ട്രംപിന്റെ നയത്തിനെതിരെയും വ്യാപക പ്രതിഷേധമുണ്ട്.