Saudi Arabia
2025ന്റെ ആദ്യ പാദ റിപ്പോർട്ട്; ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്തത് 25.5 ദശലക്ഷം പേർ
2025 ഏപ്രിൽ 5 ന് വിമാനത്താവളം ഏറ്റവും തിരക്കേറിയ പ്രവർത്തന ദിനമായാണ് രേഖപ്പെടുത്തിയത്

ജിദ്ദ|2025 ന്റെ ആദ്യ പകുതിയിൽ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ആദ്യ പാദത്തിൽ 25.5 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തതായി വിമാനത്താവള അതോറിറ്റി വ്യകത്മാക്കി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.8 ശതമാനം,വിമാനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചയും രേഖപ്പെടുത്തി. 29.4 ദശലക്ഷം ലഗേജുകൾ കൈകാര്യം ചെയ്യുക വഴി 11.9 ശതമാന വർദ്ധനവും റിപ്പോർട്ട് ചെയ്‌തു.
വിമാനത്താവളത്തിൽ 4.8 ദശലക്ഷം ബോട്ടിൽ സംസം വെള്ളം വിതരണം ചെയ്തു. 2025 ഏപ്രിൽ 5 ന് വിമാനത്താവളം ഏറ്റവും തിരക്കേറിയ പ്രവർത്തന ദിനമായാണ് രേഖപ്പെടുത്തിയത്. 178,000 യാത്രക്കാരെ സ്വാഗതം ചെയ്തത് പീക്ക് സീസണുകളിൽ വിമാനത്താവളത്തിന്റെ ശേഷിയുടെ വ്യക്തമായ സൂചനയാണിത്. ഇത് അറബ് മേഖലയിലെ മുൻനിര എയർ ഹബ്ബുകളിൽ ഒന്നായി വിമാനത്താവളം മാറിക്കഴിഞ്ഞു. കൂടാതെ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സുഗമവും സുഖകരവുമായ യാത്രാ അനുഭവം നൽകുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിമാനത്താവള അതോറിറ്റി പറഞ്ഞു.
---- facebook comment plugin here -----