Kerala
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി
വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി

കൊച്ചി | കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി . വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി.കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി
ജസ്റ്റീസ് ഡി കെ സിങ്ങിന്റേതാണ് ഉത്തരവ്. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി ബിഎസ്ഇ സിലബസ് വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രവേശന നടപടി തുടങ്ങാനിരിക്കെയാണ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കി വിധി വന്നിരിക്കുന്നത
പരീക്ഷ നടത്തിയ ശേഷം വെയ്‌റ്റേജ് മാറ്റിയത് നിയമപരമല്ല വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി.കീമിന്റെ പ്രോസ്‌പെക്ടസില്‍ അടക്കം മാറ്റം വരുത്തിത് ചോദ്യം ചെയ്താണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേരള സിലിബസ് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി മാര്‍ക്ക് ഏകീകരണം നടപ്പാക്കിയാണ് സര്‍ക്കാര്‍ ഫലം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ മാറ്റം പരീക്ഷയ്ക്കു ശേഷമാണ് നടപ്പാക്കിയതെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നാണ് അറിയുന്നത്.