Kerala
ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം; 15 ദിവസം സാവകാശം ചോദിച്ചിട്ടും ബേങ്ക് നല്‍കിയില്ലെന്ന് മധുവിന്റെ സഹോദരന്‍
ഇന്നലെയാണ് കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.

കൊച്ചി| എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച മധുവിന്റെ സഹോദരന്‍ ഹരികൃഷ്ണന്‍. മധു ജീവനൊടുക്കാന്‍ കാരണം കേരള ബേങ്കിന്റെ ജപ്തി ഭീഷണിയാണെന്ന് സഹോദരന്‍ പറഞ്ഞു. മധു ബേങ്ക് അധികൃതരോട് 15 ദിവസത്തെ സാവകാശം ചോദിച്ചിരുന്നു. വീട് വിറ്റ് പണം അടയ്ക്കാനായാണ് സാവകാശം ചോദിച്ചത്. വീട് വാങ്ങാന്‍ ആളുകളും വന്നിരുന്നു. ഇത് ലഭിക്കാതെ വന്നതാണ് ജീവനൊടുക്കാന്‍ കാരണം. 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കില്‍ മധു മരിക്കില്ലായിരുന്നുവെന്നും ഹരികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. കേരള ബേങ്ക് ഇന്നലെ മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.