Connect with us

Uae

ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ

വാഹനങ്ങൾ പിടിച്ചുവെക്കുന്ന കാലയളവ്, പിഴ ഈടാക്കുന്നതിനുള്ള ഫീസ്, വൈകിയതിന് ഈടാക്കുന്ന പിഴ എന്നിവക്കും ഈ ഇളവ് ബാധകമാണ്.

Published

|

Last Updated

ഷാർജ|ഷാർജയിലെ വാഹന ഉടമകൾക്ക് ട്രാഫിക് നിയമം ലംഘിച്ച് 60 ദിവസത്തിനകം പിഴയടച്ചാൽ 35 ശതമാനം ഇളവ് ലഭിക്കും. ഷാർജ ഉപഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. സമയബന്ധിതമായി പിഴയടക്കാൻ പ്രോത്സാഹിപ്പിക്കുകയും താമസക്കാരുടെ സാമ്പത്തിക ഭാരം കുറക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

വാഹനങ്ങൾ പിടിച്ചുവെക്കുന്ന കാലയളവ്, പിഴ ഈടാക്കുന്നതിനുള്ള ഫീസ്, വൈകിയതിന് ഈടാക്കുന്ന പിഴ എന്നിവക്കും ഈ ഇളവ് ബാധകമാണ്. ഒരു വർഷത്തിനുള്ളിൽ പിഴയടച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും. ഗുരുതരമായ നിയമലംഘനങ്ങളെ ഈ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റൂളേഴ്‌സ് ഓഫീസിൽ നടന്ന കൗൺസിൽ യോഗത്തിൽ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

 

Latest