Connect with us

Kerala

തോട്ടിലെ വെള്ളം പതഞ്ഞു പൊങ്ങി; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയില്‍ രാസലായനി കലര്‍ന്നതായി കണ്ടെത്തി

ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ ചെട്ടിയാര്‍ പീടികയിലെ തോട്ടിലായിരുന്നു ബുധനാഴ്ച്ച വൈകീട്ട് സംഭവം

Published

|

Last Updated

കണ്ണൂര്‍ | തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക പരത്തി. ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ ചെട്ടിയാര്‍ പീടികയിലെ തോട്ടിലായിരുന്നു ബുധനാഴ്ച്ച വൈകീട്ട് സംഭവം. വിവരമറിഞ്ഞെത്തിയ പോലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ രാസ വസ്തു കലര്‍ന്നതായി കണ്ടെത്തി.

പച്ചക്കറികളുടെ വിഷാംശം കഴുകുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി തോട്ടിലേക്കെത്തിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ ജില്ലയുടെ ഏക കുടിവെള്ള സംഭരണിയായ പഴശ്ശി ഇറിഗേഷനിലേക്കാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉളിക്കല്‍ പോലീസും ആരോഗ്യവകുപ്പും വ്യക്തമാക്കി.

 

Latest