Uae
യു എ ഇ ഗോൾഡൻ വിസ,"ക്ഷമ ചോദിക്കുന്നു': ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്
എല്ലാ വിസ തീരുമാനങ്ങളും യു എ ഇ ഗവൺമെന്റ്അധികാരികളുടെ അധികാരപരിധിയിൽ മാത്രമായിരിക്കും.

ദുബൈ| ആജീവനാന്ത യു എ ഇ ഗോൾഡൻ വിസയെക്കുറിച്ചുള്ള വിവാദപരമായ അവകാശവാദങ്ങൾ നടത്തിയ ദുബൈ ആസ്ഥാനമായുള്ള റയാദ് ഗ്രൂപ്പ്, ആശയക്കുഴപ്പങ്ങളുടെ “പൂർണ ഉത്തരവാദിത്തം’ ഏറ്റെടുത്തു. റയാദ് ഗ്രൂപ്പും ഇമിഗ്രേഷൻ സേവനങ്ങൾ നൽകുന്ന ഒരു പങ്കാളിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി യോഗ്യരായ വ്യക്തികൾക്ക്, പ്രത്യേകിച്ച് യു എ ഇയുടെ തന്ത്രപരമായ മുൻഗണനകളുമായി യോജിക്കുന്നവർക്ക്, ഗോൾഡൻ വിസ ഉപദേശക പിന്തുണ നൽകുന്നതിനുള്ള ശ്രമമായിരുന്നു നടത്തിയതെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.
എല്ലാ വിസ തീരുമാനങ്ങളും യു എ ഇ ഗവൺമെന്റ്അധികാരികളുടെ അധികാരപരിധിയിൽ മാത്രമായിരിക്കും. നിലവിലുള്ള നിയമപ്രകാരം അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അവരുടെ സ്വന്തം വിവേചനാധികാരത്തിൽ സ്വകാര്യ ഉപദേശക പിന്തുണ നൽകുക എന്നത് മാത്രമാണ് ഗ്രൂപ്പിന്റെ പങ്ക്. ഔദ്യോഗിക നടപടിക്രമങ്ങളെ മറികടക്കുന്നില്ലെന്നും റയാദ് ഗ്രൂപ്പ് വ്യക്തമാക്കി.
---- facebook comment plugin here -----