Connect with us

Kerala

മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദനെ പോലീസ് ചോദ്യം ചെയ്തു

കൊച്ചിയിലെ ഫ്ളാറ്റില്‍ എത്തിയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ചോദ്യം ചെയ്തത്

Published

|

Last Updated

കൊച്ചി| മുന്‍ മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്ത് പോലീസ്. കൊച്ചിയിലെ ഫ്ളാറ്റില്‍ എത്തിയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ചോദ്യം ചെയ്തത്. താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും ഉണ്ണി മുകുന്ദന്‍ മൊഴി നല്‍കി. കേസില്‍ പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനല്‍ മാനേജര്‍ ഇല്ല. ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷനല്‍ കാര്യങ്ങളും താന്‍ നേരിട്ടോ അല്ലെങ്കില്‍ സ്വന്തം നിര്‍മ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

 

 

Latest